കരുണാപുരം പഞ്ചായത്ത് എല്‍ഡിഎഫിന്: ശോഭനാമ്മ ഗോപിനാഥന്‍ പ്രസിഡന്റ്: സാലി കെ.ടി വൈസ് പ്രസിഡന്റ്

കരുണാപുരം പഞ്ചായത്ത് എല്‍ഡിഎഫിന്: ശോഭനാമ്മ ഗോപിനാഥന്‍ പ്രസിഡന്റ്: സാലി കെ.ടി വൈസ് പ്രസിഡന്റ്

Feb 8, 2024 - 23:22
Jul 10, 2024 - 23:56
 0
കരുണാപുരം പഞ്ചായത്ത് എല്‍ഡിഎഫിന്: ശോഭനാമ്മ ഗോപിനാഥന്‍ പ്രസിഡന്റ്: സാലി കെ.ടി വൈസ് പ്രസിഡന്റ്
This is the title of the web page

ഇടുക്കി: കരുണാപുരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫില്‍ നിന്ന് കൂറുമാറി എല്‍ഡിഎഫിലെത്തിയ ശോഭനാമ്മ ഗോപിനാഥന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ സാലി കെ.ടി വൈസ് പ്രസിഡന്റായി. വന്‍ അട്ടിമറിയിലൂടെയാണ് കരുണാപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയത്. എന്‍ഡിഎ അംഗത്തിന്റെ പിന്തുണയില്‍ ഭരിച്ചിരുന്ന യുഡിഎഫ് ഭരണ സമിതിയെ, കോണ്‍ഗ്രസ് അംഗമായ ശോഭനാമ്മയുടെ പിന്തുണയോടെ, എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. എല്‍ഡിഎഫ് എട്ട്, യുഡിഎഫ് എട്ട്, എന്‍ഡിഎ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ശോഭനാമ്മ കൂറുമാറിയതോടെ യുഡിഎഫിന്റെ അംഗ ബലം ഏഴായി ചുരുങ്ങി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ അംഗം ഒരുമുന്നണിയേയും പിന്തുണയ്ക്കാതിരുന്നതോടെ നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയത്. പിന്നീട് എന്‍ഡിഎ അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. എന്‍ഡിഎ അംഗം വൈസ് പ്രസിഡന്റാകുകയും ചെയ്തു. തുടര്‍ന്ന് രണ്ടുതവണയാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. ആദ്യ തവണ വിജയിച്ചില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫിനെ പുറത്താക്കുകയായിരുന്നു.
കൂറുമാറി എത്തിയ ശോഭനാമ്മ ഗോപിനാഥന് പ്രസിഡന്റ് പദവി എല്‍ഡിഎഫ് നല്‍കി.
വോട്ടെടുപ്പില്‍ എന്‍ഡിഎ അംഗത്തിന്റെ വോട്ട് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. മുന്നണി ധാരണ പ്രകാരമാണ് കെ.ടി സാലി വൈസ് പ്രസിഡന്റായത്. ആദ്യം എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റപ്പോഴും സാലിയായിരുന്നു വൈസ് പ്രസിഡന്റ്.

What's Your Reaction?

like

dislike

love

funny

angry

sad

wow