പീരുമേട് കല്ലാര്‍ ഓട്ടപ്പാലത്ത് കാട്ടാനകള്‍ ചുറ്റിത്തിരിയുന്നു
പീരുമേട് കല്ലാര്‍ ഓട്ടപ്പാലത്ത് കാട്ടാനകള്‍ ചുറ്റിത്തിരിയുന്നു

ഇടുക്കി: പീരുമേട് കല്ലാര്‍ ഓട്ടപ്പാലത്തെ ജനവാസ മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. ഏതാനും നാളുകളായി രണ്ട് കാട്ടാനകള്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. രാത്രികാലങ്ങളില്‍ കൂട്ടമായെ ത്തുന്ന ഇവ പ്രദേശവാസികളുടെ കൃഷി നശിപ്പിക്കുന്നതും തുടര്‍ക്കഥയാണ്. ബുധനാഴ്ച രാത്രി പ്രദേശത്തെത്തിയ കാട്ടാനകളെ വ്യാഴായ്ച രാവിലെ 7ന് കല്ലാര്‍ പരുന്തുംപാറ സത്രം റോഡിന് സമീപമുള്ള തേയില തോട്ടത്തില്‍ നില്‍ക്കുന്നതായി ആളുകള്‍ കണ്ടത്. തുടര്‍ന്ന് ആര്‍ആര്‍ട്ടി സംഘത്തെ വിവരം അറിയിക്കുകയും സ്ഥലത്തെത്തി ഇവയെ തുരത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
What's Your Reaction?






