വാഗമണ്‍- പുള്ളിക്കാനം- കാഞ്ഞാര്‍ റോഡില്‍ കുഴികള്‍: വാഹനയാത്ര ദുഷ്‌കരം
വാഗമണ്‍- പുള്ളിക്കാനം- കാഞ്ഞാര്‍ റോഡില്‍ കുഴികള്‍: വാഹനയാത്ര ദുഷ്‌കരം

ഇടുക്കി: വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന വാഗമണ്‍- പുള്ളിക്കാനം- കാഞ്ഞാര്‍ റോഡിലെ കുഴികള്‍ വാഹനയാത്ര ദുഷ്‌കരമാക്കുന്നു. കുഴികളില്‍ പതിച്ച് വാഹനത്തിന് കേടുപാട് സംഭവിക്കുന്നത് പതിവാതി. കൂടാതെ പാതയുടെ ഇരുവശത്തും കാടുവളര്‍ന്നുനില്‍ക്കുന്നതും യാത്രികര്‍ക്ക് ഭീഷണിയാണ്. വാഗമണ്ണിലേക്ക് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന പാതയാണിത്. വാഗമണ്‍ നിവാസികള്‍ തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലേക്ക് പോകുന്നതും ഇതുവഴിയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന പാതയിലാണ് ഗതാഗതം ദുഷ്‌കരമായിരിക്കുന്നത്.
പാതയിലുടനീളം വന്‍ ഗര്‍ത്തങ്ങളാണ്.
രാത്രിയില്‍ ഇതുവഴി പോകുന്ന യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വളവുകളും കുത്തിറക്കവുമുള്ള ഭാഗങ്ങളിലാണ് കുഴികള്‍ ഏറെയും. റോഡിലേക്ക് കാട് വളര്‍ന്നുനില്‍ക്കുന്നത് ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്.
What's Your Reaction?






