കമ്പിളികണ്ടം വൈസ് മെന്‍സ് ക്ലബ് നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

കമ്പിളികണ്ടം വൈസ് മെന്‍സ് ക്ലബ് നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

May 17, 2025 - 11:14
May 17, 2025 - 12:59
 0
കമ്പിളികണ്ടം വൈസ് മെന്‍സ് ക്ലബ് നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
This is the title of the web page

ഇടുക്കി: വൈസ് മെന്‍സ് ക്ലബ് ഓഫ് കമ്പിളികണ്ടവും സ്പൈസസും വൈസ് മെന്‍സ് ക്ലബ് ഓഫ് വെസ്റ്റ് ചെസ്റ്റര്‍ ന്യൂയോര്‍ക്കും ചേര്‍ന്ന് പുല്ലുകണ്ടത്ത് നിര്‍മിച്ച സ്നേഹവീടിന്റെ താക്കോല്‍ദാനം നടത്തി. വൈസ് മെന്‍സ് ക്ലബ് ഓഫ് യുഎസ് ഏരിയാ പ്രസിഡന്റ് ജോസഫ് കാഞ്ഞമല ഉദ്ഘാടനം ചെയ്തു. പുല്ലുകണ്ടം കൈപ്പനാല്‍ സാബുവിനും കുടുംബത്തിനുമാണ് വീട് നല്‍കിയത്. ഇരുവൃക്കകളും തകലാറിലായതിനെ തുടര്‍ന്ന് സാബുവിന് വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാബുവിനെയും കുടുംബത്തെയും സഹായിക്കാന്‍ ക്ലബ് തീരുമാനിക്കുകയായിരുന്നു.ഫെബ്രുവരി 10ന് മന്ത്രി റോഷി അഗസ്റ്റിനാണ് വീടിന്റെ തറക്കല്ലിടില്‍ നടത്തി. 13 ലക്ഷം രൂപ വീടിനായി ചെലവായി. കരാറുകാരന്‍ ദാസ് താന്നിക്കലിനെ അനുമോദിച്ചു. കമ്പിളികണ്ടം വൈസ് മെന്‍സ് ക്ലബ് പ്രസിഡന്റ് ബിജു കുര്യാക്കോസ് അധ്യക്ഷനായി. വൈസ് മെന്‍സ് ഇന്ത്യ ഏരിയ പ്രസിഡന്റ് അഡ്വ. ബാബു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന്‍, പഞ്ചായത്താംഗം റാണി പോള്‍സണ്‍, വൈസ് മെന്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ മില്‍സണ്‍ ജോര്‍ജ്, ഹൗസിങ് ബോര്‍ഡംഗം ഷാജി കാഞ്ഞമല, പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍, കമ്പിളികണ്ടം മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി എസ് ജോസ്, വൈസ് മെന്‍സ് ഭാരവാഹികളായ റോയി കാടന്‍കാവില്‍, വര്‍ഗീസ് പീറ്റര്‍, ജിജോ വി എല്‍ദോ, ഷാജി തോമസ്, മാത്യു കുര്യന്‍, റോയി സെബാസ്റ്റ്യന്‍, ജോളി ജോസ്, ബാബു ജോസഫ്, എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് രാജു വീട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow