ദര്‍ശന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കട്ടപ്പനയില്‍ തുടക്കം
ദര്‍ശന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കട്ടപ്പനയില്‍ തുടക്കം

ഇടുക്കി: ദര്‍ശനയുടെ നാല്‍പ്പത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കമായി. കട്ടപ്പന സന്തോഷ് തിയറ്ററില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം നോവലിസ്റ്റും സംവിധായകനുമായ സുസ്‌മേഷ് ചന്ദ്രോത്ത് നിര്‍വ്വഹിച്ചു. തുടര്‍ന്ന് കഥാകൃത്ത് ടി പത്മനാഭന്റെ ജീവിതം പറയുന്ന നളിനകാന്തി പ്രദര്‍ശിപ്പിച്ചു. വലൈസ പറവകള്‍, നിഴലാഴം, തിങ്കളാഴ്ച നിശ്ചയം, ഒസ്‌കാര്‍ എന്‍ട്രിയയിരുന്ന തമിഴ് ചിത്രം കൂഴങ്ങള്‍ എന്നിവയടക്കം ഒന്‍പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനശേഷം മലയാള ചിത്രങ്ങളുടെ സംവിധായര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറവും നടക്കും. 11 മണിക്കും 3 നും 6 നുമാണ് പ്രദര്‍ശനങ്ങള്‍. ചലച്ചിത്രമേള ഞായറാഴ്ച സമാപിക്കും.
What's Your Reaction?






