ഗിരിജ്യോതി എസ്എച്ച്ജി ഫെഡറേഷന്‍ വാര്‍ഷികാഘോഷം നടത്തി
ഗിരിജ്യോതി എസ്എച്ച്ജി ഫെഡറേഷന്‍ വാര്‍ഷികാഘോഷം നടത്തി

ഇടുക്കി: ഇടുക്കി രൂപതാ ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗിരിജ്യോതി എസ്എച്ച്ജി ഫെഡറേഷന്‍ വാര്‍ഷികാഘോഷവും കാലാവസ്ഥ ഉച്ചകോടിയും നടത്തി. മുരിക്കാശേരി പാവനാത്മ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കലക്ടര്‍ വി വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. മുരിക്കാശേരി സെന്റ് മേരീസ് ഫൊറോനാ പള്ളി അങ്കണത്തില്‍ നിന്ന് ആരംഭിച്ച മെഗാ റാലി മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാറുന്ന കാലാവസ്ഥയും മാറേണ്ട നമ്മളും എന്ന വിഷയത്തില്‍ സെമിനാറും തുടര്‍ന്ന് വാര്‍ഷിക പൊതുസമ്മേളനവും നടന്നു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. എച്ച്ഡിഎസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ലോഞ്ചിങ് കലക്ടര്‍ നിര്‍വഹിച്ചു. എച്ച്ഡിഎസ് പ്രസിഡന്റ് മോണ്‍. ജോസ് കരിവേലിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുകുന്നേല്‍, നബാഡ് ഡിസ്ട്രിക്ക് ഡെവലപ്‌മെന്റ് മനേജര്‍ അരുണ്‍ എം എസ്, റിയാസ് എ, എസ്എച്ച്ജി പ്രസിഡന്റ് കുഞ്ഞമ്മ തോമസ് എന്നിവര്‍ സംസാരിച്ചു. എസ്എച്ച്ജി അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






