പാറക്കടവ് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം സമാപിച്ചു
പാറക്കടവ് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം സമാപിച്ചു

ഇടുക്കി: കാമാക്ഷി പാറക്കടവ് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം സമാപിച്ചു. മാർച്ച് 19 ന് ആരംഭിച്ച ഉത്സവം അഞ്ച് ദിവസങ്ങളിലായാണ് നടന്നത്. താലപ്പൊലി കാവടി ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിചേർന്നു. ആറാട്ട് എതിരേല്പ്, ആറാട്ട് സദ്യ, കൊടിയിറക്ക്, താലസമർപ്പണം, പഞ്ച വിംശതി , കലശാഭിഷേകം , ശ്രീഭൂതബലി, മംഗള പൂജ , വലിയ ഗുരുതി , അന്നദാനം എന്നിവ നടന്നു. തുടർന്ന് ആലപ്പുഴ റെയ്ബാൻ ട്രൂപ്പിൻ്റെ ഗാനമേളയോടെയാണ് മീനപ്പൂര മഹോത്സവം സമാപിച്ചത്.
ക്ഷേത്രം മേൽശാന്തി പ്രതീഷ് മാധവൻ, ശാന്തികളായ അനന്തകൃഷ്ണൻ , അരുൺ , നിശാന്ത് , അനന്തു തുടങ്ങിയവർ മുഖ്യ കാർമികരായി. ക്ഷേത്രം പ്രസിഡൻ്റ് വി.ബി സോജു , വൈസ് പ്രസിഡൻ്റ് സുരേഷ് കാച്ചനോലിൽ, സെക്രട്ടറി പ്രസാദ് കരിമുണ്ടയിൽ, യൂണിയൻ കമ്മിറ്റിയംഗം അനൂപ് മുഴയിൽ എന്നിവർ നേതൃത്വം നല്കി.
What's Your Reaction?






