കേരള പുലയർ മഹാസഭ ഉടുമ്പൻചോല യൂണിയൻ വാർഷിക പൊതുയോഗം
കേരള പുലയർ മഹാസഭ ഉടുമ്പൻചോല യൂണിയൻ വാർഷിക പൊതുയോഗം

ഇടുക്കി: കേരള പുലയർ മഹാസഭ ഉടുമ്പൻചോല യൂണിയൻറെ വാർഷികം കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ വെച്ച് നടന്നു.സംഘടന സെക്രട്ടറി വി ബാബു ഉദ്ഘാടനം ചെയ്തു .സംസ്ഥാനത്ത് അടിയന്തിരമായി ജാതി സെൻസസ് നടപ്പിലാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ,ആർ എൽ വി രാമകൃഷ്ണന് എതിരെയുള്ള വംശീയ അധിക്ഷേപത്തിനെതിരെ പട്ടികജാതി പീഡന നിരോധന നിയമമനുസരിച്ച് കേസ് എടുക്കണമെന്നും വി ബാബു ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡൻറ് എം ജെ രാജീവ് അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ പി സുരേഷ് കുമാർ ,നേതാക്കളായ പി കെ രതീഷ് ,സി എം രാജു, ബിജു കേശവൻ തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
What's Your Reaction?






