കെ എസ് ആര്‍ ടി സി യില്‍ വീണ്ടും പടയപ്പയുടെ ചെക്കിങ്
കെ എസ് ആര്‍ ടി സി യില്‍ വീണ്ടും പടയപ്പയുടെ ചെക്കിങ്

ഇടുക്കി: ഞായറാഴ്ച രാത്രി മൂന്നാര്‍ ദേവികുളം ടോള്‍ പ്ലാസക്ക് സമീപമിറങ്ങിയ പടയപ്പ ആന പുലര്‍ച്ചെ വരെ, മേഖലയില്‍ തുടര്‍ന്നു. ദേശീയ പാതയിലൂടെ കടന്ന് പോയ നിരവധി വാഹനങ്ങള്‍ തടയുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍, വനം വകുപ്പ് പടയപ്പയെ നിരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നു. ഉള്‍വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് എത്തിയാല്‍ കാട്ടിലേക്ക് തുരത്തുമെന്നും ജനവാസ മേഖലയില്‍ ഇറങ്ങാതെ ശ്രമിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഇതിനിടെയാണ് പടയപ്പ വീണ്ടും ദേശീയ പാതയില്‍ ഇറങ്ങിയത്.
What's Your Reaction?






