നരിയംപാറയിൽ മതിൽ ഇടിഞ്ഞുവീണ് 3 പേർക്ക് പരിക്ക്
നരിയംപാറയിൽ മതിൽ ഇടിഞ്ഞുവീണ് 3 പേർക്ക് പരിക്ക്

ഇടുക്കി : കട്ടപ്പന നരിയംപാറയിൽ മതിൽ ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. മേമല പുത്തൻപുരയ്ക്കൽ ഷിബിൻ(26), ചപ്പാത്ത് സുജിത് ഭവൻ സുധീഷ്(28), നെടുങ്കണ്ടം വട്ടക്കാട്ട് സാബു(50) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടം. റോഡരികിൽ പൈപ്പുകൾ മാറ്റുന്ന ജോലിക്കിടെ സമീപത്തെ പള്ളിയുടെ മതിൽ തൊഴിലാളികളുടെ ദേഹത്തേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. അടിയിൽ കുടുങ്ങിയ മൂവരെയും രക്ഷപ്പെടുത്തി കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
What's Your Reaction?






