ടിആര്‍ ആന്‍ഡ് ടീ റബര്‍ തോട്ടത്തില്‍ തൊഴിലാളി പ്രതിഷേധം
ടിആര്‍ ആന്‍ഡ് ടീ റബര്‍ തോട്ടത്തില്‍ തൊഴിലാളി പ്രതിഷേധം

ഏലപ്പാറ: മുണ്ടക്കയം ഈസ്റ്റ് ടിആര്‍ ആന്‍ഡ് ടീ റബര്‍ തോട്ടം ഉടമയുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എച്ച്ഇഇഎ നേതൃത്വത്തില്‍ ധര്‍ണ നടത്തി. തോട്ടത്തില്‍നിന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് പിരിഞ്ഞുപോയ തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. 230 തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കാനുണ്ട്. പിഎഫ് കുടിശിക പൂര്‍ണമായും അടച്ചുതീര്‍ത്തിട്ടില്ല. ശമ്പള ഇനത്തിലും ലക്ഷങ്ങളുടെ കുടിശികയുണ്ട്. ആശ്രിതരായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നില്ല. തൊഴിലാളികളുടെ കണക്കില്‍നിന്നും പിടിച്ച ബാങ്ക് വായ്പ കുടിശിക പലിശ സഹിതം മാനേജ്മെന്റ് അടയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി തോട്ടം സന്ദര്‍ശിച്ച് മുണ്ടക്കയത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തോട്ടം ഉടമ നല്‍കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. മണിക്കല്‍ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ കെപിഎല്‍എഫ്(സിഐടിയു) സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹനന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി എസ് രാജന്‍, കെ ടി ബിനു, ആര്‍ ചന്ദ്രബാബു, എം സി സുരേഷ്, തങ്കന്‍ ജോര്‍ജ്, പ്രഭാ ബാബു, റെഡ്ഡി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






