നങ്ക വോട്ട് ക്യാമ്പയിന്‍ ഉദ്ഘാടനം
നങ്ക വോട്ട് ക്യാമ്പയിന്‍ ഉദ്ഘാടനം

ഇടുക്കി: തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പട്ടിക വര്‍ഗ്ഗ ജനവിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായുള്ള നങ്ക വോട്ട് ക്യാമ്പയിന്‍ പദ്ധതിയുടെ ഉദ്ഘാനം വള്ളക്കടവ് ഫോറസ്റ്റ് ഡോര്‍മെറ്ററിയില്‍ വച്ച് ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. പദ്ധതി പ്രകാരം 10 മലപ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. പരിപാടിയില്‍ ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍ അധ്യക്ഷത വഹിച്ചു. സ്വീപ് നോഡല്‍ ഓഫീസര്‍ ലിബു ലോറന്‍സ്, പീരുമേട് എ ആര്‍ ഒ ഡോ. പ്രിയന്‍ അലക്‌സ് റിബല്ലോ, പീരുമേട് തഹസില്‍ദാര്‍ സണ്ണി ജോര്‍ജ്, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. കെ. അജയഘോഷ്, പി. പി. പ്രകാശ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






