യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തോപ്രാംകുടിയില്‍ സ്വീകരണം നല്‍കി
യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തോപ്രാംകുടിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പര്യടനം സമാപിച്ചു. തോപ്രാംകുടിയില്‍ സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് തോപ്രാംകുടി ഡിവിഷന്‍ സ്ഥാനാര്‍ഥി ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് മുരിക്കശ്ശേരി ഡിവിഷന്‍ സ്ഥാനാര്‍ഥി ബിന്ദു മുരളി, പടമുഖം ഡിവിഷന്‍ സ്ഥാനാര്‍ഥി വി എ ഉലഹന്നന്‍, തോപ്രാംകുടി ഡിവിഷന്‍ സ്ഥാനാര്‍ഥി ഡോളി സുനില്‍, പ്രകാശ് ഡിവിഷന്‍ സ്ഥാനാര്‍ഥി സുബി കൂന്തളയില്‍, വാത്തിക്കുടി പഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. സിപിഐയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ചേര്‍ന്ന മുന്‍ ലോക്കല്‍ സെക്രട്ടറി സിബി ചക്കാലയ്ക്കലിനെ അംഗത്വം നല്‍കി സ്വീകരിച്ചു. യുഡിഎഫ് വാത്തിക്കുടി മണ്ഡലം ചെയര്‍മാന്‍ സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. യുഡിഎഫ് നേതാക്കളായ അഡ്വ. എബി തോമസ്, അഡ്വ. കെ ബി സെല്‍വം, നോബിള്‍ ജോസഫ്, വിനോദ് ജോസഫ്, നിതിന്‍ ജോയി, റോബിന്‍ ജോര്‍ജ്, അനല്‍മോന്‍ സെബാസ്റ്റ്യന്‍, റെജി കാച്ചനോലി, മാത്യു കെ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?