സഹോദയ കലോത്സവത്തില്‍ വിജയകിരീടം ചൂടി തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂള്‍
സഹോദയ കലോത്സവത്തില്‍ വിജയകിരീടം ചൂടി തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂള്‍

ഇടുക്കി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ നടന്ന 14-ാമത് സഹോദയ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 902 പോയിന്റ് നേടി തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനത്തും 900 പോയിന്റുമായി ആതിഥേയരായ വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ അടിമാലി രണ്ടാം സ്ഥാനത്തും 766 പോയിന്റുകളുമായി മോണ്‍ഫോര്‍ട്ട് അണക്കര മൂന്നാം സ്ഥാനത്തുമെത്തി. നാലാം സ്ഥാനത്തുള്ള ക്രിസ്തു ജ്യോതി പബ്ലിക് സ്‌കൂള്‍ 729 പോയിന്റ് നേടി. ജില്ലയിലെ 31 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി 2500 അധികം കലാപ്രതിഭകളാണ് 150 ഓളം ഇനങ്ങളില്‍ പങ്കെടുത്തത്. സഹോദയ പ്രസിഡന്റ് ഫാ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷനായി. സെക്രട്ടറി സിസ്റ്റര്‍ ഷെറിന്‍ തെക്കേല്‍, ട്രഷറര്‍ ഫാ. സുജിത്ത് തൊട്ടിയില്‍, കലോത്സവം ജനറല്‍ കണ്‍വീനര്‍ ഫാ ഡോ. രാജേഷ് ജോര്‍ജ്, വിശ്വദീപ്തി സ്‌കൂള്‍ മാനേജര്‍ ഫാ. ഷിന്റോ കോലത്തുപടവില്‍, കലോത്സവം ജോയിന്റ് കണ്‍വീനര്‍ ഫാ ജിയോ ജോസ്, പിടിഎ പ്രസിഡന്റ് വര്‍ഗീസ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






