വണ്ടന്‍മേട് ശ്രീമഹാഗണപതി വിലാസം എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം നടത്തി
വണ്ടന്‍മേട് ശ്രീമഹാഗണപതി വിലാസം എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: വണ്ടന്‍മേട് ശ്രീമഹാഗണപതി വിലാസം എന്‍എസ്എസ് കരയോഗത്തിന്റെ 25-ാമത് വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അധ്യക്ഷനായി. സെക്രട്ടറി എ അനീഷ് 2024 -25 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും കരയോഗം ഖജാന്‍ജി കെ ജി സുദര്‍ശനന്‍ നായര്‍ 2025- 26 വര്‍ഷത്തെ ബജറ്റും അവതരിപ്പിച്ചു. 2025 വൈസ് പ്രസിഡന്റ് ആര്‍. ജയകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ഓമന ജയചന്ദ്രന്‍ , അധ്യാത്മിക പഠന കേന്ദ്രം ആചാര്യന്‍ എം എസ് ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ബാലസമാജം അംഗങ്ങള്‍ ബാലശങ്കര്‍, ബാലാംബിക ദേവ്, ശ്രീദേവ് സുദര്‍ശനന്‍, വിഘ്‌നേഷ്, അവന്തിക എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഭരണസമിതിയുടെയും യൂണിയന്‍ പ്രതിനിധികളുടെയും ഇലക്ട്രോറല്‍ മെമ്പറുടെയും തെരഞ്ഞെടുപ്പുകള്‍ നടന്നു. ടി.ആര്‍. രവി പ്രസാദ് വരണാധികാരിയായി. തുടര്‍ച്ചയായി ഒന്‍പതാം തവണയും ആര്‍. മണിക്കുട്ടന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി എ. അനീഷും, വൈസ് പ്രസിഡന്റ് ആര്‍. ജയകുമാറും, ഖജാന്‍ജി കെ ജി സുദര്‍ശനന്‍ നായരും, ജോയിന്റ് സെക്രട്ടറി എം എസ് ഹരിദാസന്‍ നായര്‍ എന്നിവരടങ്ങുന്ന ഭരണസമിതിയെ തെരഞ്ഞെടുത്തു.
What's Your Reaction?






