കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ ആരംഭിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം
കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ ആരംഭിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം

ഇടുക്കി: കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്
കമ്മിറ്റി ചെയര്‍മാന്‍ ബിനോയി വര്‍ക്കി. അന്യ ജില്ലക്കാരിയായ മെഡിക്കല്‍ ഓഫീസര്‍ സ്വകാര്യാ ആശുപത്രിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നിലവില്‍ 5 ഡോക്ടര്‍മാരും അത്യാവശ്യ ജീവനക്കാരുമുണ്ടെങ്കിലും ഒന്നരമാസമായി ഇവിടെ കിടത്തി ചികിത്സയില്ല. ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളതും 18 വാര്‍ഡുകളിലായി പതിനായിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നതുമായ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് കഞ്ഞിക്കുഴി. യാത്രാ സൗകര്യങ്ങള്‍ കുറവുള്ള പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്ഥാപനമാണ് സിഎച്ച്‌സി. ഇവിടെ ചികിത്സ തടസപ്പെട്ടതോടെ ഇടുക്കി മെഡിക്കല്‍ കോളേജിനെയോ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളെയോ സമീപിക്കേണ്ട അവസ്ഥയിലാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നല്ല ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം 69 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ബിനോയി വര്‍ക്കി പറഞ്ഞു. ഒരു ജനറേറ്ററിന്റെ കുറവാണ് നിലവിലുള്ളത്. ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇത് വാങ്ങേണ്ടത് മെഡിക്കല്‍ ഓഫീസറാണ്. കഴിഞ്ഞ ദിവസം പാലിയേറ്റീവ് രോഗിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ചികിത്സിക്കാതിരുന്നത് നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ചികിത്സ നിഷേധിച്ചതിന് സര്‍ക്കാര്‍ അനുകൂല സംഘടനയായ കെജിഎംഒ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അനുകൂലമായി രംഗത്തെത്തിരുന്നു. ഇത് രോഗികളോടുള്ള വെല്ലുവിളിയാണ്. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ അനുകുല സംഘടനയുടെ നടപടി ന്യായീകരിക്കാനാവില്ലെന്നും ബ്ലോക്ക് പഞ്ചായത്തംഗം പറഞ്ഞു. ഉടന്‍ കിടത്തി ചികിത്സയാരംഭിച്ചില്ലെങ്കില്‍ ആശുപത്രി പടിക്കല്‍ അനശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്നും ബിനോയി വര്‍ക്കി പറഞ്ഞു.
What's Your Reaction?






