നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് 270 ലിറ്റര്‍ കോട പിടികൂടി
നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് 270 ലിറ്റര്‍ കോട പിടികൂടി
ഇടുക്കി: നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് 270 ലിറ്റര്‍ കോട പിടികൂടി. താമസയോഗ്യമല്ലാത്ത വീട്ടില്‍ നിന്നാണ് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 270 ലിറ്റര്‍ കോട ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാക്യഷ്ണന്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം 15 ലിറ്റര്‍ ചാരായവുമായി പ്രദേശത്തുനിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ഷനേജ്, പ്രിവന്റിവ് ഓഫീസര്‍മാരായ വി ജെ ജോഷി, കെ രാധാകൃഷ്ണന്‍, ഇ സി ജോജി, എം എസ് അരുണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടില്‍സ് ജോസഫ്, കെ പി അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

