വണ്ടിപ്പെരിയാറില്‍ വൃദ്ധദമ്പതികളെ മര്‍ദിച്ചസംഭവം: അറസ്റ്റ് വൈകുന്നതായി പരാതി
വണ്ടിപ്പെരിയാറില്‍ വൃദ്ധദമ്പതികളെ മര്‍ദിച്ചസംഭവം: അറസ്റ്റ് വൈകുന്നതായി പരാതി

കട്ടപ്പന : വൃദ്ധദമ്പതികളെ മര്‍ദിച്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മുന്‍ അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. വണ്ടിപ്പെരിയാര്‍ രാജമുടി പുതുവലില്‍ താമസിക്കുന്ന ഫ്രാന്‍സിസ്(76), മുത്തുരാജമ്മ(74) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രണ്ട് കൈകള്‍ക്കും ഒടിവ് സംഭവിച്ച ഫ്രാന്‍സിസ് 40 ദിവസത്തോളം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുത്തുരാജമ്മയ്ക്ക് നടുവിനും കാലിനും പരിക്കേറ്റിരുന്നു. കുടുംബസ്വത്ത് വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് മക്കളുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഒരുസംഘമാളുകള്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുകാട്ടി ജില്ലാ പൊലീസ് മേധാവിക്ക് ഫ്രാന്‍സിസും കുടുംബവും ഇവര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇരുവരും. പൊലീസില്‍ പരാതി നല്‍കിയിട്ടും കുറ്റക്കാരെ പിടികൂടാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.
What's Your Reaction?






