മുരിക്കാശ്ശേരി ക്ഷീരോല്‍പാദക സഹകരണ സംഘം പൊതുയോഗം
മുരിക്കാശ്ശേരി ക്ഷീരോല്‍പാദക സഹകരണ സംഘം പൊതുയോഗം

ഇടുക്കി: മുരിക്കാശ്ശേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ 34-ാം മത് വാര്‍ഷികത്തിന്റെ ഭാഗമായി പൊതുയോഗവും കര്‍ഷക ജനസമ്പര്‍ക്ക പരിപാടിയും ആരോഗ്യസെമിനാറും സംഘടിപ്പിച്ചു. സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് സണ്ണി തെങ്ങുംപള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഞ്ചു, സെക്രട്ടറി ടോജിന്‍, ഭരണസമിതി അംഗങ്ങളായ ഷൈന്‍ കുമാര്‍, ജോസ് ടി. ഒ, ബിജു പൈമ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരകര്‍ഷക സമാശ്വാസ ധനസഹായ പദ്ധതിയുടെ രണ്ടാംഘട്ടം വിതരണം ചെയ്തു.
What's Your Reaction?






