അടിമാലി താലൂക്കാശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കാത്ത പക്ഷം സമരത്തിലേയ്ക്ക്: സിഎംപി
അടിമാലി താലൂക്കാശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കാത്ത പക്ഷം സമരത്തിലേയ്ക്ക്: സിഎംപി

ഇടുക്കി: അടിമാലി താലൂക്കാശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന ആവശ്യവുമായി സിഎംപി രംഗത്ത്. പ്രശ്നം പരിഹരിക്കാത്തപക്ഷം ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് ഘട്ടങ്ങളിലായി സമരം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ എ കുര്യന്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വേണ്ടത് പ്രഖ്യാപനങ്ങളല്ല പ്രവര്‍ത്തനങ്ങളാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎംപി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. കാത്ത് ലാബും ബ്ലെഡ് ബാങ്കും ഡയാലിസിസ് സെന്ററുമടക്കം ഏറ്റവും വേഗത്തില്‍ സജ്ജമാക്കണം. ജീവനക്കാരുടെ രോഗികളോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തണം. ആശുപത്രിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മറ്റ് പ്രശ്ങ്ങള്‍ക്കും പരിഹാരം കാണണമെന്നും കെ എ കുര്യന്‍ പറഞ്ഞു.
നവംബറിനുള്ളില്‍ പ്രശ്നം പരിഹരിക്കാത്ത പക്ഷം ഡിസംബര്‍ 1ന് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണാ സംഘടിപ്പിക്കും. 25ന് നിരാഹാരസമരവും ജനുവരി 1ന് പണിമുടക്കും സംഘടിപ്പിക്കും. സമരം കൊണ്ട് ഫലമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ബേക്കര്‍ ജോസഫ്, ടി എ അനുരാജ്, അനീഷ് ചേനക്കര, കെ ജി പ്രസന്നകുമാര്‍, സന്ദീപ് ചന്ദ്രശേഖരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






