പുറ്റടിയില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു

പുറ്റടിയില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു

Sep 29, 2024 - 23:23
 0
പുറ്റടിയില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ പ്രദേശങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ പുറ്റടിയില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു.  പ്രതിഷേധ യോഗം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി  ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്് എം സി രാജു അധ്യക്ഷനായി. വണ്ടന്‍മേട് പഞ്ചായത്ത് പരിധിയിലെ എല്ലാ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളുടെ പഴയ പട്ടികയില്‍ നിന്ന് വണ്ടന്‍മേടിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം വീണ്ടും ഇഎസ്‌ഐ പട്ടികയില്‍ ഉള്‍പ്പെടുത്തി. കൈവശ ഭൂമിയും വ്യാപാരസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുള്‍, വീടുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന വണ്ടന്‍മേട് പഞ്ചായത്ത് ഇഎസ്‌ഐ പരിധിയിലായാല്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരും.  പരിസ്ഥിതി ദുര്‍ബല മേഖലയുടെ പരിധിയില്‍ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വില്ലേജ് ഓഫീസ് ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണില്‍ സമാപിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, പഞ്ചായത്തംഗം ജി പി രാജന്‍, വിവിധ സംഘടന ഭാരവാഹികളായ കെ കുമാര്‍, സാബു സ്‌കറിയ, ഷാജിമോന്‍ കെ ബി, ടോണി ജെയിംസ്, ജോബന്‍ പാനോസ്, അബ്ദുള്‍ റസാഖ്, ബിജു ആക്കാട്ടുമുണ്ട, സാജു അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow