ഒന്‍പതേക്കറില്‍ ബിജെപി പ്രകടനവും പൊതുസമ്മേളനവും
ഒന്‍പതേക്കറില്‍ ബിജെപി പ്രകടനവും പൊതുസമ്മേളനവും

ഇടുക്കി: ഒന്‍പതേക്കറില്‍ ബിജെപി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 10ന് പെരുമാള്‍പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം ശശിക്കവലയില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കെ രാജപ്പന്‍ അധ്യക്ഷനായി. ബൂത്ത് പ്രസിഡന്റ് എ പി മോഹനന്‍, മണ്ഡലം പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍, വി വിനോദ്കുമാര്‍, സ്റ്റീഫന്‍ ഐസക്, സജിന്‍ ഉണ്ണികൃഷ്ണന്‍, എം ടി വിജയന്‍, ജെയിംസ് തോക്കൊമ്പില്‍, കുര്യാക്കോസ് ജോസഫ്, റെജി വട്ടക്കുഴി, ഒ വി സുനില്‍, സി ബി മധു, എം എസ് ബിജു എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ബിഎംഎസ് ,ബിജെപി, സംഘപരിവാര്‍ തുടങ്ങിയ സംഘടനകളിലെ നേതാക്കന്മാരും പങ്കെടുത്തു.
What's Your Reaction?






