ലോക വയോജനദിനം ആചരിച്ചു
ലോക വയോജനദിനം ആചരിച്ചു

ഇടുക്കി: മുരിക്കാട്ടുകൂടി അങ്കണവാടിയുടെ നേതൃത്വത്തില്‍ ലോക വയോജനദിനം ആചരിച്ചു. മേഖലയിലെ വയോജനങ്ങളെ ഒരുമിപ്പിച്ച് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്തംഗം ജലജാ വിനോദ് ഉദ്ഘാടനം ചെയ്തു. വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവസരങ്ങളും സംബന്ധിച്ച് പൊതു അവബോധം സൃഷ്ടിക്കുക, കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍, കുടുംബങ്ങള്‍, പങ്കാളികള്‍ എന്നിവരെ അണിനിരത്തി പ്രായമായവര്‍ക്ക് വേണ്ട സഹായങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നത്. എക്‌സൈസ് റെയ്ഞ്ച് ഓഫീസ് വിമുക്തി നോഡല്‍ ഓഫീസര്‍ എം സി സാബുമോന്‍, പഞ്ചായത്ത് അംഗം ലിനു സിബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അല്‍ബാഷ് പി രാജു, എസ് സുമേഷ്, ഡെന്നി, അങ്കണവാടി അധ്യാപിക ജെസി ടോം, കെ കെ രാധാമണി, സുമി മനോഹരന്‍, ഷിജോ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






