ഐഎന്‍ടിയുസി വെള്ളയാംകുടിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 

ഐഎന്‍ടിയുസി വെള്ളയാംകുടിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 

Aug 15, 2026 - 10:45
 0
ഐഎന്‍ടിയുസി വെള്ളയാംകുടിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 
This is the title of the web page

ഇടുക്കി: ഐഎന്‍ടിയുസി മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റി വെള്ളയാംകുടിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ദേശീയ പതാക ഉയര്‍ത്തി. മല്ലികാര്‍ജുന ഗാര്‍ഗെ  പങ്കെടുത്ത കോണ്‍ഗ്രസ് വേദിയില്‍ അദ്ദേഹം വേദി വിട്ടതിനുശേഷം ചാണകവെള്ളം തളിച്ച സംഘപരിവാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്വാതന്ത്ര്യം എന്നത് എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്നും അത് ഭരണഘടന വിഭാഗം ചെയ്യുന്നുവെന്നും  അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു അധ്യക്ഷനായി. ജോണി ചീരാന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, കെഎസ്യു സംസ്ഥാന സെക്രട്ടറി ജിതിന്‍  ഉപ്പുമാക്കല്‍, പി എസ് രാജപ്പന്‍, സി എം മത്തായി, രാജീവ് കെ എസ,്   പി എസ് മേരിദാസന്‍, രാജീവ് തെണ്ടമാക്കല്‍, അനില്‍ വെട്ടുകല്ലില്‍, അനില്‍കുമാര്‍, കമലഹാസന്‍,   ജോസ് ഏത്തക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow