ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഇടുക്കി: ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം കൊച്ചുകാമാക്ഷി ശ്രീ പത്മനാഭപുരത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്‍കി. സഹകരണ പ്രസ്ഥാനത്തിന്റെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട് സാധാരണക്കാരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി സൊസൈറ്റി കൂടുതല്‍ പരിപാടികളും പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘം വൈസ് പ്രസിഡന്റ് രാജാശേഖരപിള്ള അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ചാര്‍ജ് അനന്തന്‍ കട്ടക്കാലായില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എ ജെ രവീന്ദ്രന്‍, ഷേര്‍ലി രഘുനാഥന്‍, ശശികുമാര്‍, പി ജി മനോജ്കുമാര്‍, ശുഭ അനില്‍കുമാര്‍, കെ ജി വാസുദേവന്‍ നായര്‍, ഇ എന്‍ ശ്രീകാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?