മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അവഹേളിച്ച സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പനയില്‍ മാര്‍ച്ച് നടത്തി

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അവഹേളിച്ച സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പനയില്‍ മാര്‍ച്ച് നടത്തി

Aug 15, 2026 - 10:28
 0
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അവഹേളിച്ച സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പനയില്‍ മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അവഹേളിച്ച സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസി കട്ടപ്പനയില്‍ മാര്‍ച്ചും യോഗവും സംഘടിപ്പിച്ചു. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനംചെയ്തു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ ഗംഗാജലമൊഴിച്ച് 'ശുദ്ധീകരണം' നടത്തി ദളിത് സമൂഹത്തെയും ഖാര്‍ഗെയെയും അപമാനിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ഡിസിസി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. സിറിയക് തോമസ് എംഎല്‍എ, തോമസ് രാജന്‍, എ പി ഉസ്മാന്‍, ജോര്‍ജ് ജോസഫ് പടവന്‍, എം ഡി അര്‍ജുനന്‍, അഡ്വ. കെ ജെ ബെന്നി, മനോജ് മുരളി, ഷാജി പൈനാടത്ത്, പി ആര്‍ അയ്യപ്പന്‍, എസ് ടി അഗസ്റ്റിന്‍, തോമസ് മൈക്കിള്‍, അഡ്വ. അനീഷ് ജോര്‍ജ്, റോബിന്‍ കാരക്കാട്ട്, ജോര്‍ജ് കുറുമ്പുറം, എം പി ജോസ്, മിനി സാബു, ടോണി തോമസ്, മണിമേഘല, ബിന്ദു സന്തോഷ് പണിക്കര്‍, സാന്ദ്രമോള്‍ ജിന്നി, മോളി ടോമി, അനില്‍ ആനക്കനാട്, സിജു ചക്കുംമൂട്ടില്‍, വിനോദ് ജോസഫ്, ടി എന്‍ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow