മധ്യവേനല്‍ അവധി: ബോട്ടിങ് സെന്ററുകളില്‍ സഞ്ചാരികളുടെ ഒഴുക്ക്
മധ്യവേനല്‍ അവധി: ബോട്ടിങ് സെന്ററുകളില്‍ സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കി: മധ്യവേനല്‍ അവധി ആരംഭിച്ചതോടെ സഞ്ചാരികളാല്‍ നിറഞ്ഞ് ഹൈറേഞ്ചിലെ ബോട്ടിങ് സെന്ററുകള്‍. ചെങ്കുളമുള്‍പ്പെടെയുള്ള സെന്ററുകളില്‍ നിരവധി സഞ്ചാരികളാണ് ദിവസേന എത്തുന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ജില്ലയിലേയ്ക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്നത്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കുശേഷം ഹൈറേഞ്ചിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. ഇത് വിനോദ സഞ്ചാര മേഖലയില്‍ നിന്ന് വരുമാനം കണ്ടെത്തിയിരുന്നവര്‍ക്ക് തിരിച്ചടിയായി. മൂന്നാറിലേക്കെത്തുന്ന വലിയൊരു വിഭാഗം സഞ്ചാരികളും ബോട്ടിങ് സെന്ററുകളില്‍ എത്തിയ ശേഷമാണ് മടങ്ങുന്നത്. വരും ദിവസങ്ങളിലും സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
What's Your Reaction?






