ബസേലിയോസ് ജോസഫ് ബാവയ്ക്ക് അടിമാലിയില്‍ സ്വീകരണം നല്‍കി
ബസേലിയോസ് ജോസഫ് ബാവയ്ക്ക് അടിമാലിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് ജോസഫിന് അടിമാലിയില്‍ സ്വീകരണം നല്‍കി. യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖലയാണ് അടിമാലി മൗണ്ട് സെഹിയോന്‍ അരമന പള്ളിയില്‍ സ്വീകരണം ഒരുക്കിയത്. വാളറ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി ജങ്ഷനില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിശ്വാസികള്‍ ബാവയെ സ്വീകരിച്ചു. ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ സ്ഥാനത്യാഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പൊലീത്ത ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് അധ്യക്ഷനായി. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തി. എല്‍ദോസ് കൂറ്റപ്പാല കോര്‍ എപ്പിസ്‌കോപ്പ ഭക്തി പ്രമേയം അവതരിപ്പിച്ചു. സാമൂഹിക, സാമുദായിക, രാഷ്ട്രീയ, വ്യാപാര മേഖലകയിലുള്ളവര്‍, പുരോഹിതര്‍, ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടിമാലിക്ക് പുറമേ രാജാക്കാട്, രാജകുമാരി, മുരിക്കുംതൊട്ടി എന്നിവിടങ്ങളിലും ബാവക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
What's Your Reaction?