തങ്കമണി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം: ഉദ്ഘാടനം 12ന്
തങ്കമണി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം: ഉദ്ഘാടനം 12ന്

ഇടുക്കി: തങ്കമണി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 നായിരിക്കും ഉദ്ഘാടന ചടങ്ങ്.
2006ല്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് തങ്കമണി പൊലീസ് സ്റ്റേഷന്‍ അനുവദിച്ചത്. കാമാക്ഷി പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിലാണ് പരിമിതികളുടെ നടുവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കാമാക്ഷി പഞ്ചായത്ത് വിട്ടുനല്‍കിയ അരയേക്കര്‍ സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ 1 കോടി 92 ലക്ഷം രൂപ മുതല്‍ മുടക്കി എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ബഹുനിലമന്ദിരം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ എം ഐപിഎസ് സ്വാഗതമാശംസിക്കും. എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, കട്ടപ്പന ഡിവൈഎസ്പി നിഷാദ്‌മോന്‍ വി എ, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളാകും. തങ്കമണി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എബി എം പി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചല്‍ നീറണാക്കുന്നേല്‍, പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി, റെജി മുക്കാട്ട്, കെ ജി സത്യന്‍, ജസി തോമസ് കാവുങ്കല്‍, റിന്റാമോള്‍ വര്‍ഗീസ്, ചിഞ്ചുമോള്‍ ബിനോയി, സോണി ചൊള്ളാമഠം എന്നിവര്‍ ഉദ്ഘാടനയോഗത്തില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ റോമിയോ സെബാസ്റ്റ്യന്‍, കണ്‍വീനര്‍ അനുമോള്‍ ജോസ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






