അയ്യപ്പന്‍കോവില്‍ ശാസ്താംകണ്ടം റോഡ് തകര്‍ന്നു: നാട്ടുകാര്‍ക്ക് ദുരിതയാത്ര

അയ്യപ്പന്‍കോവില്‍ ശാസ്താംകണ്ടം റോഡ് തകര്‍ന്നു: നാട്ടുകാര്‍ക്ക് ദുരിതയാത്ര

Aug 11, 2025 - 14:53
 0
അയ്യപ്പന്‍കോവില്‍ ശാസ്താംകണ്ടം റോഡ് തകര്‍ന്നു: നാട്ടുകാര്‍ക്ക് ദുരിതയാത്ര
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട ശാസ്താംകണ്ടം റോഡ് തകര്‍ന്നതോടെ നാട്ടുകാര്‍ക്ക് യാത്രാദുരിതം. മഴക്കാലത്ത് ദുര്‍ഘപാതയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് യാത്ര. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ പാതയില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. സഞ്ചാരയോഗ്യമാക്കാതെ പഞ്ചായത്ത് അവഗണിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
മാട്ടുക്കട്ട വട്ടോടിപടി- ശാസ്താംകണ്ടം അയ്യപ്പന്‍കോവില്‍ റോഡ് കുടിയേറ്റ കാലത്തോളം പഴക്കമുള്ളതാണ്. ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മണ്‍പാതയില്‍ മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടുകളും നിറയുന്നു. ഓടകള്‍ സമീപവാസികള്‍ അടച്ചതോടെ മഴവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയായി. റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് ഓട്ടോ- ടാക്‌സി വാഹനങ്ങള്‍ ഓട്ടംവിളിച്ചാല്‍ പോലും വരില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചേര്‍ന്ന് റോഡിലെ കുഴികള്‍ താല്‍കാലികമായി അടയ്ക്കുകയും ഇരുവശങ്ങളിലെയും കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow