എസ്എന്‍ഡിപി യോഗം കൂവലേറ്റം ശാഖ കുടുംബയോഗ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
എസ്എന്‍ഡിപി യോഗം കൂവലേറ്റം ശാഖ കുടുംബയോഗ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

ഇടുക്കി: എസ്എന്‍ഡിപി യോഗം കൂവലേറ്റം ശാഖയില്‍ വിവിധ കുടുംബയോഗങ്ങളുടെ സംയുക്ത വാര്‍ഷിക പൊതുയോഗം നടന്നു. പീരുമേട് എസ്എന്‍ഡിപി യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് അമ്പിളി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വയല്‍വാരം, ചെമ്പഴന്തി, കുമാരനാശാന്‍, ഗുരുപ്രസാദം, എന്നീ കുടുംബയോഗങ്ങളുടെ സംയുക്ത വാര്‍ഷിക പൊതുയോഗമാണ് നടന്നത്. തുടര്‍ന്ന് ഇന്നത്തെ പുതുതലമുറ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികള്‍, കുടുംബ ഭദ്രതയും -ജീവിതവും എന്നീ വിഷയങ്ങളില്‍ ഡോ. ബിനോയ് ക്ലാസെടുത്തു. തുടര്‍ന്ന് കുടുംബയോഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. ശാഖായോഗം പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍ അധ്യക്ഷനായി. ശാഖായോഗം സെക്രട്ടറി ടി എന്‍ ബാലകൃഷ്ണന്‍, ജിജി കെ എസ്, ബീന സുഭാഷ്, കലേഷ് കെ വി, രമ്യ റെജി, അമ്പിളി പ്രമോദ്, ഗ്രീഷ്മ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






