വിജയപുരം രൂപതയുടെ ജനജാഗ്രത സദസ്സ് നവംബർ 19 ന് വണ്ടിപ്പെരിയാറ്റിൽ

വിജയപുരം രൂപതയുടെ ജനജാഗ്രത സദസ്സ് നവംബർ 19 ന് വണ്ടിപ്പെരിയാറ്റിൽ

Oct 22, 2023 - 03:19
Jul 6, 2024 - 07:19
 0
വിജയപുരം രൂപതയുടെ ജനജാഗ്രത സദസ്സ് നവംബർ 19 ന് വണ്ടിപ്പെരിയാറ്റിൽ
This is the title of the web page

2023-10-21 20:19:07സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ലത്തീൻ കത്തോലിക്കാ സമൂഹത്തിന് സമുദായ - ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നത് പ്രതിഷേധാർഹമെന്ന് വിജയപുരം രൂപത. ഈ ആവശ്യങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരാൻ നവംബർ 19 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വണ്ടിപ്പെരിയാറ്റിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിക്കുമെന്ന് രൂപത രാഷ്ട്രീയ കാര്യസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ജോലി, പഠന ആവശ്യങ്ങൾക്കായി സമുദായ, ജാതി സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസുകളിൽ കയറി ഇറങ്ങിയാലും നടപടിയില്ല.സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തത് മൂലം സമുദായത്തിലുള്ളവർക്ക് പല ആനുകുല്യങ്ങളും നിഷേധിക്കപ്പെടുന്നതായി ഇവർ പറയുന്നു. ഇക്കാര്യം ഉൾപ്പടെ വിവിധ വിഷയങ്ങൾ സർക്കാരിനെ അറിയിക്കുന്നതിനായാണ് ജനജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നത്. രണ്ടായിരത്തോളം പ്രതിനിധികൾ ജനജാഗര സദസ്സിലും, പ്രകടനത്തിലും പങ്കെടുക്കും.

ജില്ലയിലെ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സർക്കർ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുക, കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക, വന്യ ജീവി ശല്യത്തിൽ നിന്നും രക്ഷ നൽകുക, പരിവർത്തിത ക്രൈസ്തവരെ പട്ടിക ജാതിക്കാരായി കണക്കാക്കുക, ലത്തീൻ കത്തോലിക്കർക്കും മൈനോറിറ്റി ഡവലപ്മെമെൻ്റ് ഫിനാൻസ് വഴി സഹായം അനുവദിക്കുക, മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ജനജാഗര സദസ്സിൽ ഉന്നയിക്കും.

കുമളിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ രൂപത രാഷ്ട്രീയ കാര്യ സമിതി ഭാരവാഹികളായ ഫാ:ജോസ് കുരുവിള, ഫാ: വർഗീസ് ആലുങ്കൽ, ഫാ: സെബാസ്റ്റ്യൻ വെളിയിൽ, ഫാ: സുരേഷ്. എ, സെ ബാസ്റ്റ്യൻ പത്യാല, ജയശീലൻ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow