ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കായികനിധി രൂപീകരിച്ചു
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കായികനിധി രൂപീകരിച്ചു

ഇടുക്കി: സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കായികതാരങ്ങളെ സഹായിക്കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കായികനിധി രൂപീകരിച്ചു. കായികമന്ത്രി വി അബ്ദുറഹിമാന്‍, മന്ത്രി റോഷി അഗസ്റ്റിന്റെ പക്കല്‍നിന്ന് 50,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അംഗീകാരത്തോടെയാണ് കായികനിധിയുടെ പ്രവര്‍ത്തനം. കായികതാരങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനും കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കായികരംഗത്ത് താല്‍പര്യമുള്ളവര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് സംഭാവന സ്വീകരിക്കുമെന്ന് സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ പറഞ്ഞു. അഡ്വ. എ രാജ എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, തൊടുപുഴ നഗരസഭ ചെയര്‍മാന്‍ കെ ദീപക്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത്, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷാജിമോന്‍ പി.എ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






