വണ്ടിപ്പെരിയാര്‍ എസ്‌ഐ രാധാകൃഷ്ണപിള്ളയ്ക്ക് യാത്രയയപ്പ് നല്‍കി
വണ്ടിപ്പെരിയാര്‍ എസ്‌ഐ രാധാകൃഷ്ണപിള്ളയ്ക്ക് യാത്രയയപ്പ് നല്‍കി

ഇടുക്കി: സേവനത്തില്‍നിന്ന് വിരമിക്കുന്ന വണ്ടിപ്പെരിയാര്‍ എസ്‌ഐ രാധാകൃഷ്ണപിള്ളയ്ക്ക് യാത്രയയപ്പ് നല്‍കി. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുമളി, കമ്പംമെട്ട്, മുല്ലപ്പെരിയാര്‍ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചശേഷമാണ് വണ്ടിപ്പെരിയാറില്‍ എത്തിയത്. ഇവിടെ 23 വര്‍ഷത്തോളം ജോലി ചെയ്തു. യോഗത്തില്‍ വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ ഡി സുവര്‍ണകുമാര്‍ അധ്യക്ഷനായി. എസ്‌ഐ മണിലാല്‍, എഎസ്‌ഐ നാസര്‍ ബിമല്‍ ദേവ്, ബിബിന്‍ സോമന്‍, സതീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണപിള്ള മറുപടി പ്രസംഗം നടത്തി.
What's Your Reaction?






