ഇടുക്കി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വയോജന ദിനാചരണം നടന്നു.
സർവീസിൽ നിന്നും വിവരമിച്ചവരുടെ ദുരിതങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മുൻപിൽ എത്തിക്കുക അതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തിച്ചു വരുന്നത് യുണിറ്റ് പ്രവർത്തനം ആരംഭിച്ചതിനു ശേഷം നടന്ന ആദ്യ വയോജന ദിനാചരണത്തിൽ യൂണിറ്റിലെ മുതിർന്ന അംഗളായ പ്രഭാകരൻ പിള്ള തയ്യിൽ ,വർഗീസ് പടിഞ്ഞാറേക്കുടിയിൽ,റ്റി പി ദേവസ്യ,തുടങ്ങിയവരെ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം പി ഡി ദേവസ്യ,യുണിറ്റ് പ്രസിഡന്റ് ഇ കെ രവി,സെക്രട്ടറി കിങ്ങിണി രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.