അഞ്ചിനങ്ങളില്‍ എ ഗ്രേഡ്: സംസ്ഥാന കലോത്സവത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി എസ് അനന്തലക്ഷ്മി

അഞ്ചിനങ്ങളില്‍ എ ഗ്രേഡ്: സംസ്ഥാന കലോത്സവത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി എസ് അനന്തലക്ഷ്മി

Jan 18, 2026 - 11:30
 0
അഞ്ചിനങ്ങളില്‍ എ ഗ്രേഡ്: സംസ്ഥാന കലോത്സവത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി എസ് അനന്തലക്ഷ്മി
This is the title of the web page

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച അഞ്ചിനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി എസ് അനന്തലക്ഷ്മി. എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ അക്ഷരശ്ലോകം, സംസ്‌കൃതോത്സവത്തില്‍ പദ്യം ചൊല്ലല്‍, ചമ്പുപ്രഭാഷണം, അക്ഷശ്ലോകം, നാടകം എന്നിവയിലാണ് എ ഗ്രേഡ് നേടിയത്. ജില്ലയ്ക്കായി 25 പോയിന്റുകള്‍ അനന്തലക്ഷ്മി നേടിക്കൊടുത്തു. 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മന്നം മെമ്മോറിയല്‍ എച്ച്എസ് സംസ്‌കൃതാധ്യാപകന്‍ സുരേഷ് കെ. കെ, കട്ടപ്പന നഗരസഭ ജീവനക്കാരി അനുപമ കെ എ എന്നിവരുടെ മകളാണ്. കൂടാതെ 48 പോയിന്റോടെ മന്നം മെമ്മോറിയല്‍ സ്‌കൂള്‍ സംസ്‌കൃതോത്സവത്തില്‍ ചാമ്പ്യന്‍മാരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow