ഇടുക്കി: ചിന്നക്കനാലിൽ ഗുണ്ടാ ആക്രമണം. ഇന്നോവ കാറിൽ എത്തിയ സംഘം തൊടുപുഴ സ്വദേശികളുടെ വാഹനം തകർക്കുകയും
വാഹനത്തിൽ ഉണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 8ഓടെയാണ് സംഭവം. തൊടുപുഴ സ്വദേശി തോട്ടുംപുറത്ത് കുര്യച്ചനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന മഹേന്ദ്ര താർ വാഹനം തല്ലി തകർത്ത്, യാത്രക്കാരെ ആക്രമിച്ചത്.
മദ്യലഹരിയിൽ ആയിരുന്ന പ്രാദേശിക ഗുണ്ടാ സംഘങ്ങളാണ് ആക്രമണം നടത്തിയത്. മർദ്ദനത്തിൽ പരിക്കേറ്റ കുര്യച്ചനും സുഹൃത്തുക്കളും ആശുപത്രിയിൽ ചികിത്സ തേടി.ചിന്നക്കനാലിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതാണ് കുര്യാച്ചനും സുഹൃത്തുക്കളും ഇതിനിടയിലാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ഇവരുടെ പരാതിയിൽ ശാന്തൻപാറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മുൻപും നിരവധി ആക്രമണങ്ങൾ നടത്തിട്ടുള്ള സംഘമാണ് ഇതിനു പിന്നിൽ എന്ന് പൊലീസ് ഉദ്യോഗ സ്ഥർ അറിയിച്ചു.