ഇടുക്കി : വണ്ടിപ്പെരിയാറിൽ പച്ചക്കറി വാങ്ങാൻ എത്തിയ വീട്ടമ്മയുടെ പേഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. ഉത്തമ പാളയം സ്വദേശി പാണ്ഡീശ്വരൻ(45) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച്ചയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കടകളിലേക്ക് കറിവേപ്പിലയും കൊത്തമല്ലിയും പുതിനയും വിൽപ്പന നടത്തുന്ന ആളാണ് പാണ്ടിശ്വരൻ. വണ്ടിപ്പെരിയാർ പാണ്ടിയൻ സ്റ്റോറിൽ പച്ചക്കറി വാങ്ങിക്കൊണ്ടിരുന്ന സമയത്താണ് മോഷണം നടത്തിയത്. തുടർന്ന് വീട്ടമ്മ പേഴ്സ് കാണാനില്ല എന്ന് സ്ഥാപനത്തിലെ ജീവനക്കാരനെ അറിയിക്കുകയും തുടർന്ന് പരിശോധന നടത്തുകയും ചെയ്തു. പൊലീസ് എത്തി പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച വീട്ടമ്മയുടെ പേഴ്സ് പാണ്ടിശ്വരൻ പൊലീസിൽ ഏൽപ്പിക്കുന്നത്.
പേഴ്സിൽ മൂന്നു പവൻ സ്വർണവും 200 രൂപയും ഉണ്ടായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.