ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു
ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു

ഇടുക്കി: മൂന്നാർ ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. മൂന്നാറിൽ നിന്നു തേക്കടിയിലേക്ക് പോയ വിദേശ വിനോദസഞ്ചാരികൾക്കുനേരെയാണ് ആക്രമണം. തലകീഴായി മറിഞ്ഞ കാറിൽനിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഗ്യാപ്പ് റോഡിനും ദേവികുളത്തിനും ഇടയ്ക്കു വച്ചാണ് ആക്രമണം നടന്നത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെയും ആന ആക്രമിച്ചുകൊന്നു. ദ്രുതകർമസംഘം ആനയെ തുരത്തിയോടിച്ചു.
What's Your Reaction?






