നെടുങ്കണ്ടം പൊന്നാമലയിൽ പത്തു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

നെടുങ്കണ്ടം പൊന്നാമലയിൽ പത്തു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 13, 2023 - 03:19
Jul 6, 2024 - 04:19
 0
നെടുങ്കണ്ടം പൊന്നാമലയിൽ പത്തു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
This is the title of the web page

നെടുങ്കണ്ടം പൊന്നാമലയിൽ 10 വയസ്സുകാരനെ വീടിനു സമീപത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാമല പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനാണ് മരിച്ചത്.വീട്ടിലെ കുളിമുറിയിൽ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലാണ് ആൽബിനെ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം കുളിക്കാന്‍ കുളിമുറിയില്‍ കയറിയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ചെന്ന് നോക്കിയപ്പോള്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്നു രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുളിമുറിയിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. അസ്വാഭാവിക മരണത്തിനാണ് നെടുങ്കണ്ടം പോലീസ് കേസെടുത്തിരിക്കുന്നത്.

പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നാണ് പോലീസ് നൽകുന്ന വിവരം. മഞ്ഞപ്പാറ ക്രിസ്തുരാജ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ആല്‍ബിന്‍. ആനോണ്‍ ഏക സഹോദരനാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ആൽബിന്റെ വീട്ടിലും സ്കൂളിലും പൊതുദർശനത്തിന് വെക്കും. തുടർന്നാകും സംസ്കാരം നടക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow