ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കട്ടപ്പനയില്‍ നടത്തി. സിഎസ്ഐ ഗാര്‍ഡനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവകാശങ്ങളെപ്പറ്റി അംഗങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സമഗ്ര പുനരധിവാസത്തിനും ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓണ്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍. 250 അംഗങ്ങളുള്ള സംഘടനയിലെ തെരഞ്ഞെടുക്കപ്പെട്ട 100പേരും അവരുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 250ലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സംഗമത്തിനെത്തിയ അംഗങ്ങളെ ഓഡിറ്റോറിയത്തില്‍ എത്തിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും പുളിയന്‍മല ക്രൈസ്റ്റ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമായിരുന്നു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി. കോതമംഗലം പീസ് വാലി ഫിനാന്‍സ് മാനേജര്‍ ഷാജുദിന്‍ സി എം ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി, ജില്ലാ സെക്രട്ടറി റോയി ജേക്കബ്, പ്രസിഡന്റ് സാബു എബ്രഹാം, ജോയിന്റ് സെക്രട്ടറി അജയന്‍ ആര്‍, വൈസ് പ്രസിഡന്റ് സോണിയ ജോര്‍ജ്, കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്ഐ പള്ളി വികാരി ഫാ. ബിനോയി സി ജേക്കബ്, അണക്കര സിഎസ്ഐ പള്ളി വികാരി ഫാ. സതീഷ് വില്‍സണ്‍, കരുണാപുരം പള്ളി വികാരി ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയോടെയാണ് കുടുംബസംഗമം സമാപിച്ചത്.
What's Your Reaction?






