അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജൈവവളം വിതരണം ചെയ്തു

അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജൈവവളം വിതരണം ചെയ്തു

Oct 7, 2025 - 15:01
 0
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജൈവവളം വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജൈവവള വിതരണം പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. 2025 - 26 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും ഗുണഭോക്താവിഹിതമായ 3.3 ലക്ഷം രൂപയും ഉള്‍പ്പെടുത്തി 13.3 ലക്ഷം രൂപയുടെ ജൈവവളമാണ് പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലെയും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ആദ്യഘട്ടമായി മൂന്നു വാര്‍ഡുകളിലെ 82 ഗുണഭോക്താക്കള്‍ക്ക് 40 കിലോയോളം ജൈവമാണ് വിതരണം ചെയ്യുന്നത്. കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവല്‍, പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, ജോമോന്‍ വെട്ടികാലായില്‍ എന്നിവര്‍ സംസാരിച്ചു. നിരവധി ഗുണഭോക്താക്കള്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow