രാജാക്കാട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
രാജാക്കാട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി: രാജാക്കാട്ട് വാഹനാപകടത്തില്‍ വഴിയാത്രികനായ യുവാവ് മരിച്ചു.
രാജാക്കാട് ടൗണില്‍ തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ വാഹന അപകടത്തിലാണ് ശ്രീനാരായണപുരം സ്വദേശി പുള്ളോലിക്കല്‍ അനൂപ് (38) മരിച്ചത്. യൂണിയന്‍ ബാങ്കിനുസമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. എന്‍ആര്‍ സിറ്റി ഭഗത്തുനിന്നും വന്ന ബൊലേറോ വാഹനത്തിന്റെ സൈഡ് മിറര്‍ ദേഹത്ത് തട്ടിയ അനൂപ് തലയടിച്ചു റോഡില്‍ വീഴുകയായിരുന്നു തുടര്‍ന്ന് വാഹന ഉടമകള്‍ അനൂപിനെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമായതിനാല്‍ ചൊവ്വാഴ്ച രാവിലെ 10ഓടെ അനൂപ് മരിച്ചു. തട്ടിയ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
What's Your Reaction?






