റവന്യു ജില്ലാ സ്‌കൂള്‍ കായികമേള 16, 17, 18 തീയതികളില്‍ നെടുങ്കണ്ടത്ത്
റവന്യു ജില്ലാ സ്‌കൂള്‍ കായികമേള 16, 17, 18 തീയതികളില്‍ നെടുങ്കണ്ടത്ത്

ഇടുക്കി: റവന്യു ജില്ലാ സ്‌കൂള്‍ കായികമേള 16, 17, 18 തീയതികളില്‍ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. 7 ഉപജില്ലകളില്‍ നിന്നായി 2500ലേറെ താരങ്ങള്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി മത്സരിക്കും. 16ന് എം എം മണി എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. 18ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും. മേളയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും ഒഫിഷ്യല്‍സിനും ഭക്ഷണവും താമസവും ഒരുക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് നെടുങ്കണ്ടം വിഎച്ച്എസ്‌സിയിലും പെണ്‍കുട്ടികള്‍ക്ക് എസ്ഡിഎ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമാണ് താമസസൗകര്യം.
മേളയുടെ പ്രചരണാര്‍ഥം ദീപശിഖാ പ്രയാണം 15ന് ഉച്ചകഴിഞ്ഞ് 2ന് നെടുങ്കണ്ടം ടൗണില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ നെടുങ്കണ്ടം എഇഒ സി ജെന്‍സിമോള്‍, ഭാരവാഹികളായ കെ വി സതീഷ്, ടി ശിവകുമാര്‍, ബിജു ജോര്‍ജ്, എ എസ് സുനീഷ്, റെയ്സണ്‍ ജോസഫ്, സൈജു ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






