ധര്‍മ സന്ദേശ യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ധര്‍മ സന്ദേശ യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ഇടുക്കി: മാര്‍ഗ ദര്‍ശക മണ്ഡലം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ധര്‍മ സന്ദേശ യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. 'യതോ ധര്‍മ തതോ ജയ' എന്ന മഹാഭാരതവാക്യവും 'കേരളത്തനിമയിലേക്ക്'എന്ന സന്ദേശവും ഉയര്‍ത്തിയാണ് വിവിധ മത സ്ഥാപനങ്ങളിലെ സന്യാസിമാരുടെ സംഘടനയായ മാര്‍ഗ ദര്‍ശക മണ്ഡലം യാത്ര നടത്തിവരുന്നത്. സ്വാമി ചിദാനന്ദപുരി മഹാരാജ് നയിക്കുന്ന യാത്രയുടെ മുഖ്യരക്ഷാധികാരി മാതാ അമൃതാനന്ദമയിയും ചെയര്‍മാന്‍ സാഹിത്യകാരന്‍ പി രാധാകൃഷ്ണനുമാണ്. കട്ടപ്പനയിലെത്തിയ യാത്ര നഗരത്തില്‍ പര്യടനം നടത്തി. തുടര്‍ന്ന് വെള്ളയാംകുടി കല്ലറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ നേതൃസമ്മേളനവും പൊതുയോഗവും ആരംഭിച്ചു. 50ലേറെ സന്യാസിമാര്‍ പങ്കെടുക്കുന്നു. സി കെ ശശി, കെ എന്‍ രാജേന്ദ്രന്‍, പി ശശിധരന്‍ ശാന്തി, വിജയപ്പന്‍ കാരിവേലില്‍, കൃഷ്ണകുമാര്‍ പിള്ള എന്നിവര്‍ നേതൃത്വം നൽകി.
What's Your Reaction?

