വേള്‍ഡ് ടാങ് സൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സെഷെല്‍സിനുവേണ്ടി സ്വര്‍ണം നേടി ഉപ്പുതറ സ്വദേശി ജിഷിന്‍ ജിന്‍സ്
വേള്‍ഡ് ടാങ് സൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സെഷെല്‍സിനുവേണ്ടി സ്വര്‍ണം നേടി ഉപ്പുതറ സ്വദേശി ജിഷിന്‍ ജിന്‍സ്

ഇടുക്കി: ഇടുക്കിയുടെ അഭിമാനതാരമായി ഉപ്പുതറ സ്വദേശി ജിഷിന്‍ ജിന്‍സ്. വേള്‍ഡ് ടാങ് സൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സെഷെല്‍സിനുവേണ്ടി ജിഷിന്‍ 2 സ്വര്‍ണവും 2 വെങ്കലവുമാണ് നേടിയത്. രാജ്യത്തിനും തന്റെ ജന്മനാടായ ഇടുക്കിക്കും അഭിമാനമായിരിക്കുകയാണ് ജിഷിന്‍ ജിന്‍സ്. ഗ്രീസിലെ ആഥന്‍സിലാണ് 11ന് ചാമ്പ്യന്‍ഷിപ്പ് നടത്തിയത്. സെഷെല്‍സിനെ പ്രതിനിധികരിച്ചാണ് ജിഷിന്‍ ഈ നേട്ടം കൈവരിച്ചത്. 4ന് ദക്ഷിണാഫ്രിക്ക, ജോഹാന്നസ്ബര്‍ഗ്, സെഷെല്‍സ് എന്നി രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് 1 സ്വര്‍ണം, 2 വെള്ളി മെഡലുകള്‍ നേടി ദക്ഷിണാഫ്രിക്കയിലെ നോര്‍ത്ത് ടാങ് സൂഡോ റീജിയണല്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം തിളങ്ങിയത്. ജിഷിന്റെ അസാമാന്യപ്രകടനം പരിഗണിച്ച് വേള്‍ഡ് ടാങ് സൂഡോ അസോസിയേഷന്‍ വിദ്യാര്‍ഥിയെ ജിയുപി സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2024 ബഹുമതിക്കും അര്‍ഹനാക്കി. ടാങ് സൂഡോ കലയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും കഠിനപ്രയത്‌നവും ശാസ്ത്രീയ പരിശീലനവും അംഗീകരിച്ചാണ് ഈ പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ഉപ്പുതറ വണ്ടര്‍കുന്നേല്‍ ജിന്‍സ് - ഷീന ദമ്പതികളുടെ മകനാണ് ജിഷിന്‍ ജിന്‍സ്.
What's Your Reaction?






