ബിഎൽഒ അനീഷ് ജോർജിന്റ ആത്മഹത്യ: എൻജിഒ അസോസിയേഷൻ കട്ടപ്പനയിൽ ധർണ നടത്തി
ബിഎൽഒ അനീഷ് ജോർജിന്റ ആത്മഹത്യ: എൻജിഒ അസോസിയേഷൻ കട്ടപ്പനയിൽ ധർണ നടത്തി
ഇടുക്കി : കാസർകോഡ് സ്വദേശിയായ ബിഎൽ ഒ
അനീഷ് ജോർജിന്റെ മരണത്തിൽ പ്രതിഷേധിച്ച്
എൻജിഒ അസോസിയേഷൻ കട്ടപ്പനയിൽ
ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ സി ബിനോയി ഉദ്ഘാടനം ചെയ്തു. അനീഷ് ജോർജിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ബിഎൽഒ മാരുടെ ജോലി ഭാരം കുറക്കാൻ ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുകയും ജീവനക്കാരുടെ മേൽ മേലധികാരുടെ സമ്മർദ്ദം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ബ്രാഞ്ച് പ്രസിഡന്റ് ജയ്സൺ സി ജോൺ അധ്യക്ഷനായി. തിരുവനന്തപുരം നോർത്ത് സെറ്റോ ചെയർമാൻ ടി .ഒ ശ്രീകുമാർ, മിലൻ ദാസ് പി, ഷൈലജ ഒ. ഡി എന്നിവർ സംസാരിച്ചു. രാജേഷ് ആർ, ബേബി ജോൺ, ശിവകുമാർ പി. സി, ഷിബി കുരുവിള, തോമസ് ജോസഫ്, മജിക്ഷാമ്മ സ്കറിയ, അശ്വതി ജി, സുനിൽ കുമാർ സിbഎസ്, റോബർട്ട്, ബെൻസി തോമസ് എന്നിവർ നേതൃത്വം നൽകി.
What's Your Reaction?