ഉപ്പുതറ അമ്പലപ്പാറ ശ്രീ ശുഭാനന്ദ തപോഗിരിയില്‍ ആത്മീയ സമ്മേളനം നടത്തി
ഉപ്പുതറ അമ്പലപ്പാറ ശ്രീ ശുഭാനന്ദ തപോഗിരിയില്‍ ആത്മീയ സമ്മേളനം നടത്തി
ഇടുക്കി: ഉപ്പുതറ അമ്പലപ്പാറ ശ്രീ ശുഭാനന്ദ തപോഗിരിയില്‍ തപോഗിരി തീര്‍ഥാടനത്തിന്റ ഭാഗമായി ആത്മീയ സമ്മേളനം നടന്നു. സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്തു. ആത്മബോധോദയ സംഘം സ്ഥാപകന്‍ ശ്രീശുഭാനന്ദ സ്വാമികള്‍ തപസനുഷ്ഠിച്ച അമ്പലപ്പാറ തപോഗിരി തീര്‍ഥാടനത്തിന്റെയും തപസ് പൂര്‍ത്തീകരണത്തിന്റെ 111 -ാം വാര്‍ഷികത്തിന്റയും ഭാഗമായാണ് ആത്മീയ സമ്മേളനും നടന്നത്. സ്വാമി ജീവാനന്ദ മഹാരാജ് മുഖ്യപ്രഭാഷണം നടത്തി. ആത്മബോധോദയ സംഘം ജനറല്‍ സെക്രട്ടറി കെ സുധാകരന്‍, കെ പുരുഷോത്തമന്‍ ,കെ രാജേന്ദ്രന്‍, സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

