കൗമാര കലാമേളയ്ക്ക് മുരിക്കാശേരിയില്‍ തിരി തെളിഞ്ഞു

കൗമാര കലാമേളയ്ക്ക് മുരിക്കാശേരിയില്‍ തിരി തെളിഞ്ഞു

Nov 17, 2025 - 17:14
Nov 17, 2025 - 17:48
 0
കൗമാര കലാമേളയ്ക്ക് മുരിക്കാശേരിയില്‍ തിരി തെളിഞ്ഞു
This is the title of the web page

ഇടുക്കി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മുരിക്കാശേരിയില്‍ തിരിതെളിഞ്ഞു. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. 21ന് സമാപിക്കും. കലയുടെ കേളികൊട്ടിന് വരവറിയിച്ച് മുരിക്കാശേരി ടൗണില്‍ വര്‍ണാഭമായ വിളംബര ഘോഷയാത്രയും നടന്നു. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗീതാ പി സി പതാകയുയര്‍ത്തി.
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി രൂപതാ വിദ്യാഭ്യാസ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തകിടിയല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി സത്യന്‍, കലോത്സവ ലോഗോ തയാറാക്കിയയാള്‍ക്ക് സമ്മാനം നല്‍കി. സംഘാടകസമിതി അംഗങ്ങളായ ഗീത പി സി, വിജി പി എന്‍,  സിബിച്ചന്‍ തോമസ്, ജിജിമോള്‍ മാത്യു, നവീന പി, റോണിയോ എബ്രഹാം, ഷോജി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
ഏഴ് ഉപജില്ലകളില്‍നിന്നായി 6000ലേറെ പ്രതിഭകള്‍ 11വേദികളിലായി നടക്കുന്ന 97 ഇനങ്ങളില്‍ മത്സരിക്കും. ചൊവ്വാഴ്ച രചന, വാദ്യോപകരണ മത്സരങ്ങളും അറബിക് കലോത്സവവും ബുധനാഴ്ച മറ്റ് മത്സരങ്ങള്‍ക്ക് പുറമേ സംസ്‌കൃതോത്സവവും വ്യാഴാഴ്ച തമിഴ് കലോത്സവവും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow