വാഗമണ്ണില്‍ വന്‍ ലഹരിവേട്ട: എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി: കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍
വാഗമണ്ണില്‍ വന്‍ ലഹരിവേട്ട: എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി: കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍
ഇടുക്കി: വാഗമണ്ണില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവുമായി ഒരു സ്ത്രീയും പുരുഷനും എക്‌സൈസ് പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32) ശ്രാവണ്‍ താര (24) എന്നിവരാണ് പിടിയിലായത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ഞായറാഴ്ച വൈകിട്ട് വാഗമണ്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവര്‍ പിടിയിലായത്. 50 ഗ്രാം എംഡിഎംഎ 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം കഞ്ചാവ് എന്നിവ വാഹനത്തില്‍നിന്ന് പിടികൂടി. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ 3.75ലക്ഷം രൂപയും പിടിച്ചെടുത്തു. പീരുമേട് റേഞ്ച് എക്‌സൈസ് ഓഫീസിലെത്തിച്ച പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മുമ്പും ഇവര്‍ക്കെതിരെ മയക്കുമരുന്ന് കേസുകളുള്ളതായാണ് ലഭിക്കുന്ന വിവരം. ഈ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം സമഗ്രമായ അന്വേഷണം നടത്താനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍രാജ് പറഞ്ഞു. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രിന്‍സ് ബാബു, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ മിഥുന്‍ വിജയ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രാജകുമാര്‍ ബി, മറ്റ് ഉദ്യോഗസ്ഥരായ ജോബി ചാക്കോ, ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാമകൃഷ്ണന്‍ മണികണ്ഠന്‍, മിഥുന്‍, എ കുഞ്ഞുമോന്‍, അന്‍സാര്‍, വനിത എക്‌സൈസ് ഓഫീസര്‍ സിന്ധു, പ്രിവന്റിവ് ഓഫീസര്‍ സത്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?

